Sunday, February 28, 2021

മാവിന് പേരുണ്ടായത്

 മീനച്ചൂടുണ്ടും മധുരം തരും

ഏറേറ്റും തണൽ തരും

കാരണം,

മാവിൽ മാതാവുണ്ട്


അച്ഛനു ചിതയായതും

പച്ചയോടെ നിന്നെരിഞ്ഞതും അതാണ്

Thursday, February 18, 2021

ഗ്രഹണം

എന്റെ സ്നേഹം

ഇനിയും കണ്ടെത്താനാകാത്ത

ഒരു ഗ്രഹം


ഏറ്റവുമകലെ നിന്നെ

പ്രദക്ഷിണം ചെയ്തേയിരിക്കുന്നത്


ഭ്രമണപഥത്തിലെവിടെയോ വച്ച്

എന്റെ തൃഷ്ണ

നിന്നെ മൂടുന്നു

പിന്നെ ,

വേദനയോടെ 

നിന്നിൽ നിന്നിറങ്ങിപ്പോകുന്നു


നിത്യാന്ധകാരത്തിലേയ്ക്ക്